Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദിലീപ് പോകുന്നിടത്തെല്ലാം അവര്‍ സുനിയുടെ സാന്നിധ്യം അന്ന് മുതല്‍ക്കേ ഉറപ്പാക്കി, ദിലീപ് ചെയ്ത ഒരെയൊരു തെറ്റ് അതാണ്’ - വൈറലാകുന്ന ഫേയ്സ്ബുക്ക് പോസ്റ്റ്

കൃത്യമായ കണക്കു കൂട്ടലുകളോടെ ചതുരംഗം കളിക്കുന്ന കളിക്കാരനാണ് ദിലീപ്

‘ദിലീപ് പോകുന്നിടത്തെല്ലാം അവര്‍ സുനിയുടെ സാന്നിധ്യം അന്ന് മുതല്‍ക്കേ ഉറപ്പാക്കി, ദിലീപ് ചെയ്ത ഒരെയൊരു തെറ്റ് അതാണ്’ - വൈറലാകുന്ന ഫേയ്സ്ബുക്ക് പോസ്റ്റ്
, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (16:23 IST)
നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് തുടക്കം മുതല്‍ പിന്തുണ നല്‍കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയാണിതെന്നും ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ലെന്നുമാണ് ആരാധാകര്‍ ഇപ്പോഴും പറയുന്നത്. കുറ്റവിമുക്തനാക്കപ്പെട്ട് താരം തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ഇവര്‍. 
 
കൃത്യമായ കണക്കു കൂട്ടലുകളോടെ ചതുരംഗം കളിക്കാന്‍ അറിയാവുന്ന ദിലീ‍പിനെ പെടുത്തുകയായിരുന്നുവെന്നും ദിലീപിനെതിരെ വര്‍ഷങ്ങളായുള്ള ഒളിപ്പോരാണ് നടക്കുന്നതെന്നും ദിലീപിന്റെ ഒഫീഷ്യല്‍ ഫാന്‍സ് ഫേസ്ബുക്ക് പേജായ ദിലീപ് ഓണ്‍ലൈനില്‍ വ്യക്തമാക്കുന്നു. അശോക് സദന്‍ എന്ന വ്യക്തിയുടെ വാക്കുകള്‍ കടമെടുത്താണ് ഇവര്‍ ദിലീപിനൊപ്പം എന്ന് വ്യക്തമാക്കുന്നത്.   
 
ദിലീപിനെതിരെ പ്രവര്‍ത്തിച്ചവര്‍ കുറ്റമറ്റ തിരക്കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ആ തിരക്കഥ പ്രകാരം കാര്യങ്ങള്‍ നീക്കുന്നവര്‍ ദിലീപ് പോകുന്നിടത്തെല്ലാം പള്‍സര്‍ സുനിയുടെ സാന്നിധ്യം അന്ന് മുതല്‍ക്ക് തന്നെ ഉറപ്പാക്കുന്നു. അല്ലെങ്കില്‍ പള്‍സര്‍ സുനി അവര്‍ ആവശ്യപ്പെട്ടത് പ്രകാരം തന്‍റെ സാന്നിധ്യം ദിലീപിന്റെ പിന്നാലെയെല്ലാം ഉറപ്പാക്കുന്നു. ആദ്യമേ തന്നെ ദിലീപിന് എതിരായുള്ള തെളിവുകള്‍ കൃത്യതയോടെ നിര്‍മ്മിക്കപ്പെട്ടു. ദിലീപ് ഇതൊന്നും അറിയുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. 
 
അതീവ ബുദ്ധിശാലിയായ ഒരു മനുഷ്യനും കലാകാരനും കൂടിയാണ് ദിലീപ്. മറ്റ് വമ്പന്മാര്‍ക്കില്ലാത്ത പ്രാവര്‍ത്തിക ബുദ്ധിശക്തിയുള്ള ഒരു കലാകാരനും ബിസിനസ്കാരനുമാണ് അദേഹം. അങ്ങിനെയുള്ള ഒരാള്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് പോലെ ഏത് നിമിഷവും പിടിക്കപ്പെടാവുന്നത്ര ലൂപ് ഹോള്‍സ് ഉള്ള ഒരു കുറ്റകൃത്യം ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്നും ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി - ചിത്രങ്ങള്‍ പുറത്ത്