Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ കുടുക്കിയത് കാക്കനാട് ജയിൽ സൂപ്രണ്ട്: പി സി ജോർജ്

ദിലീപിനെ കുടുക്കിയത് കാക്കനാട് ജയിൽ സൂപ്രണ്ട്: പി സി ജോർജ്
തിരുവനന്തപുരം , ഞായര്‍, 16 ജൂലൈ 2017 (11:24 IST)
ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ പ്രമുഖരില്‍ കാക്കനാട് ജയിൽ സൂപ്രണ്ടുമുണ്ടെന്ന ആ‍ാരോപണവുമായി പി.സി.ജോര്‍ജ് എം എല്‍ എ. പൾസർ സുനിയുടെ കത്ത് ദിലീപിന്റെ പക്കൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമർശമുള്ളത്.
 
ജയിലിൽ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത് എന്ന ചോദ്യമാണ് പിസി കത്തില്‍ ഉന്നയിക്കുന്നത്. അത്തരമൊരു കത്ത് അദ്ദേഹം കണ്ടിട്ടുണ്ടെങ്കിൽ അത് വിശദമായി പരിശോധിക്കാത്തതെന്താണെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. 
 
ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജയിൽ സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോർജ് തന്നെയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ​ദ്ധ​തി പാ​ളി​യാ​ൽ എ​ല്ലാ​വ​രും കുടുങ്ങും, അതിനാല്‍​ ക്വ​ട്ടേ​ഷ​ൻ ടീ​മി​ലുള്ളവര്‍ മി​ക​ച്ച​വരായിരിക്കണം; ഇതായിരുന്നു ദിലീപിന്റെ​ ആവശ്യം !