Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ ദൈവം തുണച്ചില്ല, അടുത്തത് നാദിര്‍ഷാ, ശേഷം കാവ്യ - രണ്ടും കല്‍പ്പിച്ച് പൊലീസ്

ഇനി നാദിര്‍ഷയും കാവ്യയും!

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (12:49 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി ഉച്ച കഴിഞ്ഞ് പരിഗണിക്കും. ഹരിജിയില്‍ വിധി പറയുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍, ഇന്ന് ഉച്ച കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.
 
അതേസമയം, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധിനിച്ചേക്കമെന്ന നിഗമനത്തിലാണ് ജാമ്യം തള്ളിയത്. അതേസമയം, കാവ്യാ മാധവന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
 
നാദിർഷായോട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച നാദിർഷാ അന്വേഷണ സംഘത്തിനുമുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. കേസില്‍ താനും ദിലീപും നിരപരാധികള്‍ ആണെന്നും തനിക്ക് സുനിയെ അറിയില്ലെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, കേസിൽ കാവ്യാമാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുരുക്ക് മുറുകുന്നോ?, വേടനെതിരെ ഗവേഷണ വിദ്യാർഥിനിയുടെ പരാതി, പോലീസ് കേസെടുത്തു

എതിർശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുത്, ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര തോമസ്

എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

Breaking News: അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റില്ല

കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments