Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപ്രിയന്‍ അഴിക്കുള്ളില്‍ തന്നെ; ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി വീണ്ടും തളളി

ദിലീപിന്റെ ജാമ്യാപേക്ഷ നാലാം തവണയും തള്ളി

dileep arrest
അങ്കമാലി , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (11:59 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കോണ്ടുപോയി ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടി അപേക്ഷ സമര്‍പ്പിച്ചത്. 
 
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപും താനും പ്രതികളാണെന്നും തന്റെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസില്‍ നാദിര്‍ഷായ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.
 
നാദിര്‍ഷായെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നാദിര്‍ഷായ്ക്കെതിരേയും കാവ്യയ്ക്കെതിരേയും ഉയരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിക്കും. നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കുക. 
 
കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും നാദിര്‍ഷായുടെ മുന്‍‌കൂര്‍ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.  
 
കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിപിന്റെ കേസ് കൈകാര്യം ചെയ്യുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് തന്നെയാണ് കാവ്യയ്ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, ഒടുവില്‍ വിവാഹത്തില്‍ നിന്നും പിന്മാറി; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍