ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ് പി
ദിലീപിന്റെ ജാമ്യം തടയാന്‍ ശക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ് പി
കൊച്ചിയില്‍ യുവനടി ആക്രമിക്കപെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. ഈ നിര്‍ണ്ണായക തെളിവ് അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണല്ലോ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണം തീരുന്ന മുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്പി മാധ്യമത്തോട് പറഞ്ഞു.
ഈ തെളിവുകള്‍ നടന്‍ ദിലീപിന്റെ ജാമ്യം തടയാന്‍ കാരണമാകും. അതേസമയം ദിലീപിന്റെ ജ്യാമാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കുകയാണ്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ കെ രാംകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അങ്കമാലിയില്‍
മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും മുദ്രവച്ച കേസ് ഡയറിയിലും ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് നല്‍കിയിരുന്നു.