Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന് ആശ്വസമായി ഹൈക്കോടതി വിധി, അനൂപിന് വിവരമുണ്ട്!

ഡി സിനിമാസ് തുറക്കാം, അടച്ചിട്ടത് ശരിയായ നടപടി അല്ല: ഹൈക്കോടതി

ദിലീപിന് ആശ്വസമായി ഹൈക്കോടതി വിധി, അനൂപിന് വിവരമുണ്ട്!
, ബുധന്‍, 9 ഓഗസ്റ്റ് 2017 (12:56 IST)
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ശരിയായില്ലെന്ന് ഹൈക്കോടതി. തീയ്യറ്ററിന്റെ ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് ഡി സിനിമാസ് അടച്ചിട്ടത് ശരിയായ നടപടി അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിക്കാനും ഉത്തരവുണ്ടായി.  ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
 
നിര്‍മാണ അനുമതി നൽകിയതില്‍ ക്രമക്കേടുണ്ട്,  ഒരുപകരണത്തിന് ലൈസന്‍സ് ഇല്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് ഡി സിനിമാസ് പൂട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് അനൂപ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നഗരസഭാ കൗൺസില്‍ യോഗം ഏകകണ്ഠമായായിരുന്നു ഈ തീരുമാനമെടുത്തത്. 
 
ആദ്യം ഭൂമി കയ്യേറിയെന്ന ആരോപണമായിരുന്നു ഡി സിനിമാസിനെതിരെ. എന്നാല്‍ ഇത് തെറ്റാണെന്ന് റവന്യൂ വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇതിനു പിന്നാലെയാണ് ജനറേറ്ററിന്റെ ലൈസന്‍സ് കാര്യം പറഞ്ഞ് നടപടിയെടുത്തത്. രാവിലെ നോട്ടീസ് നല്‍കി ഉച്ചയ്ക്ക് പൂട്ടിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
 
തിയ്യേറ്റര്‍ പൂട്ടിയ നഗരസഭയുടെ നടപടിക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത് . സ്‌ക്രീന്‍ പൊങ്ങാനുള്ള മോട്ടര്‍‍, നഗരസഭയുടെ അനുമതി വാങ്ങാതെ വെച്ചു എന്ന കാരണം പറഞ്ഞാണ് കൗണ്‍സില്‍, ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനം എടുത്തത്. പതിനഞ്ചു ദിവസത്തെ നോട്ടിസ് പീരിയഡ് പോലും നല്‍കാതെ ആണ് അടച്ചു പൂട്ടിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍; പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് വൈദ്യുത മന്ത്രി