Webdunia - Bharat's app for daily news and videos

Install App

ദിലീപിന് ഇന്ന് ഉറക്കമില്ലാ രാത്രി! വാദം നീണ്ടാലും ജന’പ്രിയനു’ രക്ഷയില്ല?

ദിലീപിന് തുണയാകുമോ?

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (16:57 IST)
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇന്ന് ഉറക്കമില്ലാത്ത രാത്രിയായിരിക്കും. താരത്തെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത് നാളെയാണ്. ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് അന്തിമ വിധിക്കായി ഒരു രാത്രി കൂടി കാത്തിരിക്കേണ്ടി വരുന്നത്. കോടതിയില്‍ ശക്തമായ വാദമുഖങ്ങളാണ് ദിലീപിനായി അഭിഭാഷകന്‍ ബി രാമന്‍ പിള്ള ഉന്നയിച്ചിരിക്കുന്നത്.
 
എന്നാല്‍, കാര്യങ്ങള്‍ ദിലീപിന് അത്ര ഈസിയായിരിക്കില്ലെന്നാണ് സൂചനകള്‍. നാളെ കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന് അനുകൂലമായ വിധി വരുമെന്നാണ് ആരാധകരും കുടുംബവും കരുതുന്നത്. കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ച അതേ ജഡ്ജി തന്നെയാണ് ഇത്തവണയും കേസ് പരിഗണിക്കുന്നത്.
 
അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് ദിലീപിന്റെ പുതിയ ജാമ്യ ഹര്‍ജി. താരത്തിന്റെ മുന്‍‌ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ദിലീപ് ഉന്നയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments