Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം; വിമര്‍ശനവുമായി ടി പത്മനാഭന്‍

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രംമാണെന്ന് ടി പത്മനാഭന്‍

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം; വിമര്‍ശനവുമായി ടി പത്മനാഭന്‍
കണ്ണൂര്‍ , വെള്ളി, 28 ജൂലൈ 2017 (13:54 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം കേരള പൊലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്ന് എഴിത്തുകാരന്‍ ടി പത്മനാഭന്‍.  സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍ പറയുന്നു.
 
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിന് പിന്നിലെ കാര്യത്തെക്കുറിച്ചും എഴുത്തുകാരന്‍ പറഞ്ഞിരുന്നു. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ദിലീപിന്റെ പണം ആഗ്രഹിക്കുന്നവരാണ് ഇത്തരത്തില്‍ താരത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
എന്നാല്‍ ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അറിയിച്ചു. 
മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെയും പത്മാനഭന്‍ വിമര്‍ശിക്കുന്നുണ്ട്. വിരമിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ സ്വാഭാവം അത്യന്തം ദയനീയമാണ്, പബ്ലിസിറ്റി ക്രേസിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും അദ്ദേഹം ചുണ്ടികാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവള് കുടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും, എന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോളാണ് സങ്കടം’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്