Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഈ മൂന്ന് പേര്‍ ?; വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാലോകം !

ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കാവ്യയോ മഞ്ജുവോ അല്ല

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (08:45 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി അനുകൂല തരംഗമുണ്ടാക്കുന്നതിനായി വലിയ രീതിയിലുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപിന് പിന്തുണ അറിയിച്ച് ചില പ്രമുഖ സിനിമാതാരങ്ങള്‍ ആലുവ സബ്ജയിലില്‍ എത്തിയതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. എന്നാല്‍ ഇത് ദിലീപിന് നിയമപരമായി തിരിച്ചടിയാകുമെന്നും പറയപ്പെടുന്നു.
 
അതേസമയം ദിലീപിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം യഥാര്‍ത്ഥത്തില്‍ ആരാണെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് താരസംഘടനയായ അമ്മ നടത്തിയ വാര്‍ത്താസമ്മേളനം ആരും മറന്ന് കാണില്ല.  ദിലീപിന് വേണ്ടി ചില ആളുകള്‍ ഘോരഘോരം വാദിക്കുന്ന സ്ഥിതിയാണ് അന്നുണ്ടായത്. നടന്മാരും ജനപ്രതിനിധികളുമായ മൂന്ന് പേരായിരുന്നു ദിലീപിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത്.
 
ഇടത്പക്ഷ എംഎല്‍എമാരായ മുകേഷ്, കെബി ഗണേഷ് കുമാര്‍ എന്നിവരായിരുന്നു ദിലീപിന് വേണ്ടി അന്ന് ശബ്ദമുയര്‍ത്തിയത്‍. അതിന്റെ തുടര്‍ച്ചയെന്നോണം ഗണേഷ് ദിലീപിനെ ജയിലില്‍ ചെന്ന് കാണുകയും ചെയ്തു. മാത്രമല്ല, ഇടത് എംപി കൂടിയായ ഇന്നസെന്റിന്റെ പൂര്‍ണപിന്തുണയും ദിലീപിന് തന്നെയായിരുന്നു. 
 
എന്നാല്‍ ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവരില്‍ ഒരാളാണ് ദിലീപിന് പിന്തുണ അറിയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. മനോരമ ചാനലിലെ ചര്‍ച്ചയിലാണ് ഉണ്ണിത്താന്‍ ഈ ആരോപണം ഉന്നയിച്ചത്. അമ്മയുടെ യോഗത്തില്‍ ഈ ജനപ്രതിനിധികളുടെ നടപടികളുടെ പരിണിതഫലമാണ് ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ഉണ്ണിത്താന്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

ഫോണുകൾക്കെല്ലാം ഓരേ ചാർജർ, പുതിയ നിയമം 2025 ഓടെ നിലവിൽ?

റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡി മിക്‌സ് ഫാക്ടറിയില്‍ പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments