ദിലീപിന്റെ കഥ സിനിമയാകുന്നു, തിരക്കഥ ദിലീപ് തന്നെ! - അതും ജയിലിനുള്ളില്‍ വെച്ച് ?

ദിലീപ് ജയിലിലാണ്, അയാള്‍ കഥയെഴുതുകയാണ്!

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (07:34 IST)
അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ടാമതും ജാമ്യം നിഷേധിച്ചതറിഞ്ഞ നടന്‍ ദിലീപിനു ഇത്തവണ ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നാലം തവണയും ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത ദിലീപിനെ അറിയിച്ചത് ജയില്‍ വാര്‍ഡനായിരുന്നു. 
 
കഴിഞ്ഞ പ്രാവശ്യങ്ങളില്‍ ജാമ്യം നിഷേധിച്ചപ്പോള്‍ താരം ജയിലിലെ ഭിത്തിയില്‍ തലകൊണ്ടിടിക്കുകയും ഉച്ചത്തില്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ വൈകാരിക പ്രകടനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ജാമ്യം കിട്ടില്ലെന്ന് താരത്തിനു അറിയാമായിരുന്നതു പോലെയായിരുന്നു ദിലീപിന്റെ പെരുമാറ്റം. ഹൈക്കോടതി ജാമ്യം നിഷേധിച്ചിടത്ത് കീഴ്ക്കോടതിയില്‍ ദിലീപിനെ ജാമ്യം ലഭിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു.
 
ദിലീപ് ഇപ്പോള്‍ മറ്റുകാര്യങ്ങളിലൊന്നും ശ്രദ്ധ ചെലുത്താറില്ല. ഫുള്‍ ടൈം എഴുതുകയാണ്. ദിലീപ് ജയിലിനുള്ളില്‍ തിരക്കഥയെഴുതുകയാണെന്നാണ് സൂചനകള്‍. ഇതിനായി അമ്പതിലധികം പേപ്പറുകള്‍ ദിലീപ് ജയിലിലെ വെല്‍‌ഫെയര്‍ ഓഫീസില്‍ നിന്നും ഒപ്പിട്ടുവാങ്ങിയിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സിനിമയ്ക്ക് തന്നെയാണ് ദിലീപ് തിരക്കഥ എഴുതുന്നത്. റഫറന്‍സിനായി മലയാളത്തിലെ മികച്ച കഥകളും തിരക്കഥകളും കൊണ്ടുവരാന്‍ ദിലീപ് അനുജന്‍ അനൂപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഏത് കഥയാണ് എഴുതുന്നതെന്ന് ദിലീപ് ഇതുവരെ ആരേയും അറിയിച്ചിട്ടില്ലെങ്കിലും നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോയ തന്റെ തന്നെ ജീവിതകഥയായിരിക്കും ദിലീപ് എഴുതുകയെന്നാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments