ധോണിയുമായി ബന്ധമുണ്ടായിരുന്നോ ?, വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നോ ? - വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി
ധോണിയുമായി ബന്ധമുണ്ടായിരുന്നോ ?, വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നോ ? - വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ശക്തമായ മറുപടിയുമായി സിനിമാ താരം റായ് ലക്ഷ്മി രംഗത്ത്.
“ ഏറെ നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഞാനും ധോണിയും തമ്മില്‍ ബന്ധുണ്ടെന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണം വരെയുണ്ടായി. ഈ ഗോസിപ്പുകള്‍ക്ക് ഒരു അവസാനം ഉണ്ടാകണം. അതിനാലാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നത്. സന്തോഷകരമായ കുടുംബജീവിതം ധോണിയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണ് ” - എന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റിന് സ്വപ്‌നനേട്ടങ്ങള്‍ സമ്മാനിച്ച ധോണിയുടെ ജീവിതകഥ പ്രമേയമായ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഒടുവില്‍ റായ് ലക്ഷ്മിയുടെ പേര് താരത്തിനൊപ്പം പറഞ്ഞ് കേട്ടത്.
ഗോസിപ്പ് കോളങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് റായ് ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ധോണിയുമായി പ്രണയത്തിലാണെന്നും ഉടന്‍ ഇരുവരും വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.