Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ കാലുകള്‍ തൊട്ട് വണങ്ങുകയായിരുന്നില്ല കാവ്യ? - അതിനു പിന്നിലെ സത്യാവസ്ഥ എന്ത്?

കാവ്യയെ മൈന്‍ഡ് പോലും ചെയ്യാതെ ദിലീപ്, പക്ഷേ കാവ്യയുടെ പ്രവൃത്തി എല്ലാവരേയും അമ്പരപ്പിച്ചു!

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (14:01 IST)
നടിയെ അക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് പുറത്തിറങ്ങുന്നത് 57 ദിവസങ്ങള്‍ക്ക് ശേഷമാണ്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനയി ആലുവയിലെ തന്റെ വീട്ടിലെത്തിയ ദിലീപിനെ കാത്തിരുന്നത് നിര്‍വികാരമായ നിമിഷങ്ങള്‍ ആയിരുന്നു. 
 
വീട്ടിലെത്തിയ ദിലീപിനെ കണ്ട് ബന്ധുക്കള്‍ സംസാരിക്കാന്‍ മടിച്ച് നിന്നപ്പോള്‍ നിശബ്ദതയെ മുറിച്ച് ആദ്യം മിണ്ടിയത് ദിലീപ് ആയിരുന്നു. ദിലീപിനെ അകത്തേക്ക് ക്ഷണിക്കാന്‍ അമ്മയും മകള്‍ മീനാക്ഷിയും എത്തിയെങ്കിലും കാവ്യയെ പുറത്തേക്ക് കണ്ടില്ല. എന്നാല്‍, കാവ്യയെ ദിലീപ് മൈന്‍ഡ് ചെയ്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച് കരയുമെന്ന് കരുതിയവര്‍ക്ക് നിരാശയായി.
 
എന്നാല്‍, കാവ്യയുടെ പെരുമാറ്റം എല്ലാവരേയും അമ്പരപ്പിച്ചു. ബലിയര്‍പ്പിച്ച ശേഷം ഇറങ്ങാന്‍ തുടങ്ങിയ ദിലീപിന് ചെരുപ്പുകള്‍ ഇട്ടു നല്‍കിയത് കാവ്യയായിരുന്നു. അകലെ നിന്നും നോക്കുമ്പോള്‍ കാവ്യ ദിലീപിന്റെ കാലുകള്‍ തൊട്ടുവണങ്ങുകയാണെന്ന് തോന്നിക്കും വിധത്തിലായിരുന്നു കാവ്യ ചെരുപ്പിട്ട് നല്‍കിയത്. കാവ്യ കണ്ണുകള്‍ തുടച്ചു. തുടര്‍ന്ന് ദിലീപ് അമ്മയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. പിന്നെ ആരുടെയും മുഖത്ത് നോക്കാതെ നേരേ പൊലീസ് വാഹനത്തിലേക്ക് നടന്നകലുകയായിരുന്നു. ദിലീപ് പോയതോടെ പദ്മസരോവരം വീണ്ടും മൂകമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments