Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ?

ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍: സിനിമാ സംഘടനകള്‍

ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ?
തൃശൂര്‍ , തിങ്കള്‍, 7 ഓഗസ്റ്റ് 2017 (07:41 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടിച്ചതു രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കം മാത്രമായിരുന്നുവെന്നു വിവിധ സിനിമാ സംഘടനകൾ. നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധി സുരേഷ് കുമാർ ഇതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. സംഘടനകള്‍ ഈ കാര്യം മുഖ്യ മന്ത്രിയെ അറിയിക്കുമെന്നാണ് വിവരം.
 
ഡി സിനിമാസിൽ എസിക്ക് വേണ്ടി ഉയർന്ന എച്ച്പിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചുവെന്ന കാണിച്ചാണ് ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റർ പൂട്ടിച്ചത്. എന്നാല്‍ ഇത്തരമൊരു മോട്ടോര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നഗരസഭയുടെ എഞ്ചിനീയർ പരിശോധിച്ചു റിപ്പോർട്ട് നൽകിയിട്ടില്ല.
 
അതേസമയം എസി പ്രവർത്തിപ്പിക്കാനുള്ള ഇത്തരം മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്ന ഏറെ സ്ഥാപനങ്ങൾ ചാലക്കുടിയിലുണ്ട്. അവയിൽ മിക്കതും നഗരസഭയിൽനിന്നു അനുമതി വാങ്ങിയിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിക്ക് പകരം ചെന്നൈയില്‍ ലാൻഡിങ്: മലയാളി യാത്രക്കാര്‍ പ്രതിഷേധത്തില്‍