ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ഇത്തവണത്തെ ഓണം ജയിലില്‍, രാമലീല റിലീസ് ആകില്ല?

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (12:09 IST)
നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് താരത്തിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. 
 
ദിലീപ് നല്‍കിയ ജാമ്യഹര്‍ജി സുപ്രിം‌കോടതി പരിഗണിക്കുന്നതിനിടയിലാണ് അങ്കമാലി കോടതിയുടെ ഈ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തില്‍ താരത്തിന്റെ ഓണം ജയിലില്‍ ആയിരിക്കുമെന്നാണ് സൂചനകള്‍. അതോടോപ്പം, ദിലീപ് നായകനാകുന്ന രാമലീല ഓണത്തിന് റിലീസ് ചെയ്തേക്കില്ലെന്നും സൂചനയുണ്ട്. താന്‍, പുറത്തിറങ്ങിയിട്ട് സിനിമ റിലീസ് ചെയ്താല്‍ മതിയെന്നാണ് താരത്തിന്റെ നിലപാട്. 
 
ഹൈക്കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ദിലീപ് ജയിലില്‍ തന്നെ കഴിയേണ്ടി വരും. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ദിലീപ് പുതിയ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ജാമ്യ ഹര്‍ജിയില്‍ ദിലീപിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് താരത്തിന്റെ കുടുംബം. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments