Webdunia - Bharat's app for daily news and videos

Install App

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരില്ല: ശ്രീനിവാസന്‍

അംഗങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി ‘അമ്മ’ എന്ന സംഘടന മാറിയെന്ന് ശ്രീനിവാസന്‍

Webdunia
വ്യാഴം, 27 ജൂലൈ 2017 (14:05 IST)
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനു പിന്തുണയുമായി നടൻ ശ്രീനിവാസൻ.  ഇത്തരത്തിലുള്ളൊരു മണ്ടത്തരത്തിനു മുതിരത്തില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അംഗങ്ങൾക്കു കാണിക്ക അർപ്പിക്കാന്‍ മാത്രമുള്ള വേദിയായി ‘അമ്മ’ എന്ന സംഘടന മാറുകയാണെന്നും കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടിയും അവതാരകയും ഗായികയുമായ റിമി ടോമിയെ പൊലിസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്. കാവ്യയോ, ശ്യാമളയോ, റിമിയോ ആയിരിക്കാം പള്‍സര്‍ സുനി പറഞ്ഞ ആ ‘മാഡം’ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. 
 
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയാണ് റിമി. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് താരത്തിനോട് പൊലീസ് ചോദിച്ചു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെയാണ് അറിഞ്ഞതെന്നും റിമിയോട് പൊലീസ് ചോദിച്ചതായാണ് ലഭിക്കുന്ന വിവരം. ഫോണിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

അടുത്ത ലേഖനം
Show comments