Webdunia - Bharat's app for daily news and videos

Install App

ദിലീപ് ചരിത്രത്തില്‍ തന്നെ ഇതാദ്യം - ആഞ്ഞടിച്ച് വൃന്ദാ കാരാട്ട്

ദിലീപ് ദയയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ല: വൃന്ദാ കാരാട്ട്

Webdunia
ശനി, 22 ജൂലൈ 2017 (07:49 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്ത്. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു നടിയെ പീഡിപ്പിക്കാന്‍ നടന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. ഹൈക്കോടതി ഇത് മനസ്സിലാക്കുമെന്നും ദിലീപിന് ജാമ്യം നല്‍കില്ലെന്നുമാണ് താന്‍ കരുതുന്നതെന്നും വൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു.
 
ദിലീപ് ദയയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലെന്നും താരത്തിന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും സിപിഎം നേതാവ് പറഞ്ഞു. മുന്‍‌നിര നായകന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും കേസിന് പിറകില്‍ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണയും വൃന്ദ കാരാട്ട് വാഗ്ദാനം ചെയ്തു. 
 
സംഭവം നടന്നതിനു ശേഷം വളരെ വേഗം തന്നെ കുറ്റവാളികളെ പിടികൂടിയ പിണറായി സര്‍ക്കാരിനെ വൃന്ദ കാരാട്ട് അഭിനന്ദനം അറിയിച്ചു. കോഴിക്കോട് മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments