ദുബായ് ലോട്ടറിയില്‍ ഭാഗ്യദേവത തെടിയെത്തിയത് മലയാളിയെ; സമ്മാനമോ ആറ് കോടി രൂപ !
പാലക്കുന്നുകാരന് ദുബായിലെ ആറുകോടിയുടെ ലോട്ടറി
ആറുകോടിയുടെ ലോട്ടറി നേട്ടത്തോടേ ദുബായ് പ്രവാസിയും പാലക്കുന്ന് കരിപ്പോടി സ്വദേശിയുമായ വിജയ് റാം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനര്‍ ലോട്ടറി നറുക്കെടുപ്പിലാണ് 3.6 ദശലക്ഷം യുഎഇ ദിര്‍ഹമെന്ന ഭാഗ്യം വിജയ്‌റാമിനെ തേടിയെത്തിയത്. ഏകദേശം 6.3 കോടിയോളം ഇന്ത്യന്‍ രൂപയാണ് റാമിന് സ്വന്തമായത്.
ദുബായില്‍ എഞ്ചിനീയറായ വിജയ്‌റാം തെയ്യം കെട്ടില്‍ പങ്കെടുക്കാന്‍ നാട്ടിലേയ്ക്ക് വരുന്നതിനിടെയാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് 20000 രൂപയോളം വരുന്ന ടിക്കറ്റ് എടുത്തത്. പതിവായി ടിക്കറ്റ് എടുക്കാറുള്ള വ്യക്തിയാണ് താനെന്ന് ഇയാള്‍ പറഞ്ഞു. കുടുംബ സമേതം ദുബായിലാണ് വിജയ് റാം താമസിക്കുന്നത്. അര്‍ജുന്‍ ഹരീഷ് നായക് എന്ന ഇന്ത്യക്കാരനും ഇതേ തുകയുടെ മറ്റൊരു സമ്മാനം ലഭിച്ചിട്ടുണ്ട്.