Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേ പിന്നേം പണി! ഇതിലും ദിലീപ് ജയിക്കും? - എസ്പി തന്നെ ‘ഇക്കാര്യം‘ പറഞ്ഞ സ്ഥിതിക്ക്?...

ദിലീപ് എന്താ പറഞ്ഞത്? - ദിലീപോ? എപ്പോ? എങ്ങനെ?

ദേ പിന്നേം പണി! ഇതിലും ദിലീപ് ജയിക്കും? - എസ്പി തന്നെ ‘ഇക്കാര്യം‘ പറഞ്ഞ സ്ഥിതിക്ക്?...
, വെള്ളി, 11 ഓഗസ്റ്റ് 2017 (08:11 IST)
ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നുതന്നെ ഡി ജി പി ലോക്‍നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു എന്ന് ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതേ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ ഉറപ്പില്ലാത്ത സ്ഥിതിക്ക് ബെഹ്‌റ ത്രിശങ്കുവില്‍ ആകുമെന്നാണ് സൂചനകള്‍.
 
ഡിജിപി ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു. ഏപ്രില്‍ 10നാണ് അയച്ചതെന്നും വിശദീകരിക്കുന്നു. ഏപ്രില്‍ പത്തിനാണ് ബെഹ്‌റയെ വിളിച്ചതെന്നും ബെഹ്‌റയുടെ സ്വകാര്യ നമ്പരിലേക്കാണ് വിളിച്ചതെന്നും ദിലീപ് വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. പള്‍സര്‍ സുനി വിളിച്ചത് 20 ദിവസത്തോളം ദിലീപ് മറച്ചുവച്ചു എന്നായിരുന്നു പൊലീസിന്‍റെ വാദം. ജയിലില്‍ നിന്ന് കത്തുവന്നതിന് ശേഷമാണ് ദിലീപ് പരാതിപ്പെടാന്‍ തയ്യാറായതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പള്‍സര്‍ സുനി വിളിച്ചത് അന്നുതന്നെ ബെഹ്‌റയെ അറിയിച്ചിരുന്നു എന്നാണ് ദിലീപ് ഇപ്പോള്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. 
 
എന്നാല്‍, ഈ കേസില്‍ ലോക്നാഥ് ബെഹ്‌റ മറ്റാരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പി സി ജോര്‍ജ്ജ് ആരോപിച്ചു. ഇത് വലിയ ഒരു ഗൂഢാലോചനയാണ്. ദിലീപിനെതിരെ ചിലര്‍ കള്ളത്തരങ്ങള്‍ മെനയുകയാണ്. ഈ കള്ളത്തരത്തിന് കൂട്ടില്ലാത്ത മാന്യന്‍‌മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ സത്യം പുറത്തുപറയും. നല്ല പൊലീസുകാര്‍ ഇനിയും ഈ വൃത്തികേടിന് കൂട്ടുനില്‍ക്കില്ല. സുനിയെക്കൊണ്ട് ജയിലില്‍ നിന്ന് വിളിപ്പിച്ചതില്‍ പോലും പൊലീസിന്‍റെ കള്ളക്കളിയുണ്ടെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയപ്പെടുത്തി ചൈന; ദോക് ലാ മേഖലയിലെ ജനങ്ങളെ ഇന്ത്യൻ സേന ഒഴിപ്പിച്ചു - സൈനികർ നേർക്കുനേർ