Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ആക്രമിക്കപ്പെട്ട കേസ്: എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട; വിരമിക്കുംമുമ്പെ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി സെന്‍കുമാര്‍

നടിയെ ആക്രമിച്ച കേസ് ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് ഡിജിപി സെൻകുമാർ

നടി ആക്രമിക്കപ്പെട്ട കേസ്: എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട; വിരമിക്കുംമുമ്പെ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി സെന്‍കുമാര്‍
തിരുവനന്തപുരം , വെള്ളി, 30 ജൂണ്‍ 2017 (11:44 IST)
കേരള പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ഡിജിപി സെന്‍കുമാര്‍. ഇന്ന് വിരമിക്കുന്നതിന് മുന്നോടിയായി വിടവാങ്ങല്‍ പരേഡ് സ്വീകരിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍  കൂടുതലുള്ളത് ഐപി‌എസ് തലത്തിലാണെന്നും അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. 
 
നടിയെ ആക്രമിച്ച കേസിലെ അന്വേഷണവും ഇപ്പോള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം ഈ കേസില്‍ ആവശ്യമാണെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി വേണം നടപടികളുമായി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും വ്യക്തമാക്കി ഡിജിപി സെന്‍കുമാര്‍ ഇന്ന് പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട്.
 
ഈ കേസിന്റെ തുടരന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവന്‍. നടന്‍ ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടോയെന്ന് ഡിജിപി നേരത്തെ ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പുറത്തുപോകുന്നതിലും ഡിജിപി അതൃപ്തി അറിയിച്ചെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യ ഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണം; സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു