Webdunia - Bharat's app for daily news and videos

Install App

നടി താര കല്യാണ്‍ അന്തരിച്ചു? - ഇത്രയ്ക്ക് വേണമായിരുന്നോ?

സുക്കറണ്ണാ ഇത്രക്ക് വേണമായിരുന്നോ?

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (11:28 IST)
പ്രമുഖരായ ആള്‍ക്കാരെ വെറുതെയങ്ങ് ‘കൊല്ലുന്നത്‘ സോഷ്യല്‍ മീഡിയയുടെ സ്ഥിരം പരിപാടിയാണ്. മിമിക്രി ആര്‍ട്ടിസ്റ്റ് സാജന്‍ പള്ളുരുത്തിയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ‘കൊലപാതകത്തിന്’ ഇരയായത്.  
എന്നാല്‍, അങ്ങനെ കൊല്ലുന്നത് സോഷ്യല്‍ മീഡിയയിലൂടെ മനുഷ്യര്‍ തന്നെയാണ്. സോഷ്യല്‍ മീഡിയ തന്നെ ഒരാളെയങ്ങ് കൊന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആകുമോ?
 
ജീവിച്ചിരിക്കുന്ന ഒരു സെലിബ്രിറ്റിയെ ഫേസ്ബുക്ക് തന്നെ മരിച്ചതായി അടയാളപ്പെടുത്തിയിരിക്കുകയാണ്. പ്രമുഖ നടി താരാ കല്യാണിനെയാണ് സുക്കർബർഗിന്റെ ഫേസ്ബുക്ക് കഥാവശേഷയാക്കിയത്. ശരിക്കും മരിച്ചത് താരാ കല്യാണല്ല, ഭർത്താവ് രാജാറാമാണ്. 
 
മരിച്ചുപോയവരുടെ ഓർമകൾ നിലനിർത്തുന്നതിനുള്ള ഫേസ്ബുക്കിന്റെ സംവിധാനമാണ് ഫേസ്ബുക്ക് റിമംബറിങ് ഫീച്ചർ. ഈ വിഭാഗത്തിലാണ് താര കല്യാണിന്റെ ഫെസ്ബുക്ക് പേജ് ഇപ്പോള്‍ ഉള്ളത്. താരയെ സ്നേഹിക്കുന്ന ആളുകൾ ഈ പ്രൊഫൈൽ സന്ദർശിക്കുകയും അവരെ ഓർമിക്കുകയും ചെയ്യുന്നതിൽ സന്തുഷ്ടരായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നൊരു സന്ദേശവും താര കല്യാണിന്റെ പ്രൊഫൈലിൽ ഫേസ്ബുക്ക് ചേർത്തിട്ടുണ്ട്. 
 
മരണം തെളിയിക്കുന്ന പത്രവാര്‍ത്തയോ ഡോക്യുമെന്റോ നൽകിയാൽ മാത്രമേ ഫേസ്ബുക്കിൽ ഈ റിമംബറിങ് ഫീച്ചർ വരാന്‍ പാടുള്ളു എന്നതാണ് വസ്തുത. ഇതൊന്നുമില്ലാതെയാണ് താര കല്യാണ്‍ മരിച്ചതായി ഫെസ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments