നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധം, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതിനുള്ള തെളിവാണ്: ആനിരാജ
നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധമുണ്ട് ?
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജ് എംഎല്‍എയ്ക്കോ അദ്ദേഹത്തിന്റെ അടുത്തയാള്‍ക്കോ ബന്ധമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ നേതാവ് ആനിരാജ. കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ ഇത്തരമൊരു സൂചനയാണ് നല്‍കുന്നതെന്നും ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയ്ക്കാണ് പിസി ജോര്‍ജ് സംസാരിക്കുന്നതെന്നും ആനിരാജ പറഞ്ഞു.
അതേസമയം കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്കെതിരേ അധിക്ഷേപ പരാമർശവുമായി പൂഞ്ഞാർ എംഎല് എ പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.