നടിയുടെ കേസ്: എംഎല്‍എ വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചു ?
രക്ഷപ്പെടാന്‍ സിം കാര്‍ഡ് നശിച്ചോ? ഇനി ഇവരു കൂടുങ്ങും?
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു എംഎല്‍എ വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചതായി വിവരം. നടിയുടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കവെയാണ് എംഎല്‍എയ്‌ക്കെതിരേ ഗുരുതര ആരോപണം വന്നിരിക്കുന്നത്. എംഎല്‍എ സിം കാര്‍ഡ് നശിപ്പിച്ച വിവരം മംഗളമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ദിലീപുമായി അടുപ്പമുള്ള രണ്ട് എംഎല്‍എമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരിലൊരാളാണ് വിദേശത്ത് വച്ച് സിം കാര്‍ഡ് നശിപ്പിച്ചതെന്നാണ് വിവരം.സ്ഥിരമായി ഉപയോഗിക്കാറുള്ള സിം കാര്‍ഡാണ് എംഎല്‍എ നശിപ്പിച്ചതെന്നാണ് സൂചന. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് എംഎല്‍എ സിം കാര്‍ഡ് നശിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.