Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയുടെ ദൃശ്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ പുറത്ത് ?

ദൃശ്യങ്ങള്‍ക്ക് വേണ്ടി ഇവരു ശ്രമിക്കുന്നുവോ?

kerala
കൊച്ചി , വ്യാഴം, 20 ജൂലൈ 2017 (11:35 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക തെളിവായ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും ഉയരുകയാണ്. ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും പലര്‍ക്കും ഉണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം മനോരോഗികള്‍ ഇവിടെയുണ്ട്. ഇതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇവര്‍ ഒരുക്കമാണ്.
 
ഇത്തരം ദൃശ്യങ്ങള്‍ക്കായി കെണിയൊരുക്കി കാത്തിരിക്കുന്ന വമ്പന്‍ മാഫിയകള്‍ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട്. അതുമാത്രമ്മല്ല അശ്ലീല വെബ്‌സൈറ്റുകള്‍ ഒട്ടേറെയുണ്ട് നമ്മുടെ ഈ ലോകത്ത്.  ഇ വെബ്സൈറ്റുകള്‍ ഒക്കെ ചുരുങ്ങിയ കാലം കൊണ്ട് നൂറ് കണക്കിന് ഡോളറുകളാണ് സ്വന്തമാക്കുന്നത്. അതില്‍ സിനിമാ താരങ്ങളുടെ ദൃശ്യങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ് എന്നാണ് പുറത്ത് വരുന്ന വിവരം. 
 
നടി ആക്രമിക്കപ്പെട്ട കേസ് ലോകശ്രദ്ധ നേടിയ ഒന്നാണ്. അതുകൊണ്ട് തന്നെ പല വ്യാജ വീഡിയോയും ഈ കേസിന്റെ ദൃശ്യങ്ങളാണെന്ന് പറഞ്ഞ് പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ആ ദൃശ്യങ്ങള്‍ കിട്ടാന്‍ വേണ്ടി ഇത്തരം വെബ്‌സൈറ്റുകള്‍ കോടികള്‍ പോലും മുടക്കാന്‍ മടി കാണിക്കില്ല എന്നതാണ് സത്യം. ഇത്തരം മാഫിയയുടെ കണ്ണികള്‍ ഒരുപക്ഷേ നമുക്ക് ചുറ്റും തന്നെ ഉണ്ടാകും. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇത്തരം മാഫിയകള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പത് മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്