നടിയെ ആക്രമിക്കുന്ന കാര്യം ദിലീപിന് നേരത്തേ അറിയാമായിരുന്നു?! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നടിയെ ആക്രമിക്കുന്ന കാര്യം ദിലീപ് നേരത്തേ അറിഞ്ഞു!
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് നേരത്തേ അറിയാമായിരുന്നുവെന്ന് പള്‍സര്‍ സുനിയുടെ മൊഴി. കാക്കനാട് ജയിലില്‍ നിന്നും സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുകയാണ് പള്‍സര്‍ സുനി. സുനിയുടെ മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിച്ച് വരികയാണ്.
പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചത് വിഷ്ണുവാണെന്ന് പൊലീസ് പറയുന്നു. പൊലീസ് അറിയാതെ ഷൂവില്‍ ഒളിച്ച് കടത്തിയാണ് ഫോണ്‍ എത്തിച്ചത്. ദിലീപിന്റെ മാനേജറെയും മറ്റും സുനി ഫോണ്‍ ചെയ്യുന്ന സമയത്ത് സഹത്തടവുകാര്‍ കാവല്‍ നിന്നും എന്നും വിഷ്ണു മൊഴി നല്‍കിയെന്നാണ് വിവരം.