Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസിലെ ആ ‘മാഡം’ ഞാനല്ല; വിശദീകരണവുമായി റിമി ടോമി

ദിലീപുമായി സാമ്പത്തിക ഇടപാടില്ലെന്ന് റിമി ടോമി

Webdunia
വ്യാഴം, 27 ജൂലൈ 2017 (11:26 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി ഗായിക റിമി ടോമി. നടന്‍ ദിലീപുമായോ, അദ്ദേഹത്തിന്റെ ഭാര്യ കാവ്യ മാധവനുമായോ തനിക്ക് ഒരുതരത്തിലുള്ള സാമ്പത്തിക ഇടപ്പാടുകളുമില്ലെന്ന് റിമി വ്യക്തമാക്കി. 2010ലും 2017ലും ദിലീപിനോടൊപ്പം പങ്കെടുത്ത അമേരിക്കന്‍ ഷോകളെ പറ്റി അറിയുന്നതിന് വേണ്ടിയാണ് പൊലീസ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നും റിമി ടോമി വിശദീകരിച്ചു.
 
അമേരിക്കന്‍ ഷോയില്‍ ആക്രമണത്തിനിരയായ നടി, ദിലീപ്, കാവ്യ എന്നിങ്ങനെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയും ചോദിച്ചു. തന്നെ പറ്റി എന്തെങ്കിലും തരത്തില്‍ സംശയമുള്ളതായി പൊലീസ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നതെന്നും റിമി വ്യക്തമാക്കി. ഈ കേസുമായി ബന്ധമുള്ള മാഡമാക്കി തന്നെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിമി പറയുന്നു. 
 
ക്രൂരമായ ഒരു കാര്യത്തിനും താന്‍ കൂട്ടുനിന്നിട്ടില്ല. സുഹൃത്തെന്ന നിലയിലാണ് നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചതെന്നും റിമി വ്യക്തമാക്കി. മാധ്യമങ്ങളില്‍ നിന്നാണ് നടി അക്രമിക്കപ്പെട്ട വാര്‍ത്ത അറിയുന്നത്. അന്ന് മാത്രമേ ഇതിനെകുറിച്ച് സംസാരിച്ചിട്ടുള്ളു. പിന്നീട് ഫോണില്‍ മറ്റ് പല കാര്യങ്ങളുമാണ് സംസാരിച്ചിട്ടുള്ളത്. നടിയും താനും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും റിമി വ്യക്തമാക്കി.
 
സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് അത് കണ്ടെത്തുമായിരുന്നു. രണ്ടു കൊല്ലം മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടർന്ന് തനിക്ക് കുറച്ചു നികുതി അടയ്ക്കേണ്ടി വന്നു. അതുമാത്രമേ നടന്നിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല. റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചതായും റിമി കൂട്ടിച്ചേര്‍ത്തു. 

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

അടുത്ത ലേഖനം
Show comments