നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചു, ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു?
ഒടുവില്‍ അതും കണ്ടെത്തി, ഇനിയെന്ത്?
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ കാറില്‍ വെച്ച് നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡിലാണ് പകര്‍ത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
കേസിലെ സുപ്രധാന തൊണ്ടിമുതലുകളില്‍ ഒന്നാണ് ഈ മെമ്മറി കാര്‍ഡ്. ഇതു ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്നു മായ്ച്ചു കളഞ്ഞോയെന്ന് വ്യക്തമല്ല. ഫോറന്‍സിക് പരിശോധനക്ക് ശേഷമേ ഇക്കാര്യം വ്യക്തമാക്കുകയുള്ളു.
ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ തന്നെയുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ. നേരത്തേ സുനിലിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിന്റെ പക്കല്‍ നിന്നാണ് പോലീസിനു മെമ്മറി കാര്‍ഡ് ലഭിച്ചത്.
അതേസമയം, അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിലിലുള്ള ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. അഡ്വ രാജു ജോസഫില്‍ നിന്നു ലഭിച്ച ഈ മെമ്മറി കാര്‍ഡ് പ്രാഥമിക പരിശോധനയ്ക്ക് പോലീസ് വിധേയമാക്കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ഇതില്‍ നിന്നു മായ്ച്ചു കളഞ്ഞതാണോയെന്നു പരിശോധിക്കുന്നത്.