Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് ആ വ്യക്തിയുടെ മൊഴി - പി ടി തോമസ്

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയെന്ന് പി.ടി തോമസ്

Webdunia
വെള്ളി, 21 ജൂലൈ 2017 (16:24 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. എറണാകുളം ഗസ്റ്റ്ഹൗസില്‍ വച്ചാണ് എംഎല്‍എയുടെ മൊഴിയെടുത്തത്.  
നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരമാണെന്ന്  പി.ടി.തോമസ് പറഞ്ഞു.
 
കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത എറണാകുളത്തെ ഒരു അഭിഭാഷകയുടെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഒരു സഹയാത്രികന്‍ ആലുവ പൊലീസില്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. ആ അവസരത്തില്‍ വെറുമൊരു സാധാരണക്കാരനാണ് ഈ കേസില്‍ ഒരു തുമ്പുണ്ടാകാനുള്ള സഹായം നല്‍കിയതെന്ന് സന്ധ്യയെന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. 
 
എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ് ആലുവ പൊലീസില്‍ അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത്. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ടെന്നും പി ടി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ ശേഷമായിരുന്നു പൊലീസ് എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുകേഷ്, അന്‍വര്‍ സാദത്ത് തുടങ്ങിയ എംഎല്‍എമാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments