Webdunia - Bharat's app for daily news and videos

Install App

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും, ജന’പ്രിയന്‍’ അകത്തോ പുറത്തോ?

‘ദിലീപേട്ടന് നല്ലത് മാത്രം സംഭവിക്കട്ടെ‘ - പ്രാര്‍ത്ഥനയോടെ ആരാധകര്‍

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (07:30 IST)
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയുന്നു. ഓഗസ്റ്റ് 11നാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. രണ്ട് ദിവസം നീണ്ടു നിന്ന വിശദമായ വാദമായിരുന്നു കേസില്‍ നടന്നത്. 
 
തന്റെ പേരിലുളള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. സ്വന്തമായി കാരവാനുള്ള നടന്‍ ജനമധ്യത്തില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് സ്വീകര്യമായ കാര്യമല്ലെന്നും ദിലീപിനെ കുടുക്കാനുള്ള കെണിയാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ ബി രാമന്‍‌പിള്ള കോടതിയില്‍ വാദിച്ചു. 
 
അതേസമയം, ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിക്കു പരിശോധിക്കാന്‍ സമര്‍പ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

ഇന്ത്യയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ല: ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍

അടുത്ത ലേഖനം
Show comments