Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകന്‍ കൊള്ളയടിക്കപ്പെട്ടു; സഹായം അഭ്യര്‍ഥിച്ച് നടി സുഹാസിനിയുടെ ട്വീറ്റ്

മകന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് സുഹാസിനിയുടെ ട്വീറ്റ്

ManiRatnam
, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (15:41 IST)
നടി സുഹാസിനിയുടെയും സംവിധായകന്‍ മണിരത്നത്തിന്റേയും മകനായ നന്ദന്‍ ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. മകന് സഹായം തേടിയുള്ള സുഹാസിനി ട്വീറ്റ് വന്നതോടെയാ‍ണ് സംഭവം പുറം‌ ലോകമറിഞ്ഞത്.
 
ഞങ്ങളുടെ മകന്‍ വെനീസില്‍ വച്ച്‌ കൊള്ളയടിക്കപ്പെട്ടു. അവന് എയര്‍പോര്‍ട്ടിലെത്താന്‍ ആരെങ്കിലുമൊന്ന് സഹായിക്കുമോ എന്നായിരുന്നു സുഹാസിനി ഞായറാഴ്ച ട്വീറ്റ് ചെയ്തത്. സുഹാസിനിയുടെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തുകയും ചെയ്തു.
 
webdunia
രാത്രി പന്ത്രണ്ടരയോട് കൂടി വന്ന മറ്റൊരു ട്വീറ്റില്‍ മകന്‍ സുരക്ഷിതനാണെന്നും ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചുവെന്നും സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും സുഹാസിനി കുറിക്കുകയും ചെയ്തു. യുകെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ ഡി ഫില്‍ വിദ്യാര്‍ഥിയാണ് നന്ദന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ മകളെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; കുട്ടിയെ വലിച്ചെറിഞ്ഞത് രണ്ടുതവണ - സംഭവം ബെംഗളൂരുവില്‍