നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ ഇതുവരെ കിട്ടിയില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

തൊണ്ടിമുതലില്ലാതെ കുറ്റപത്രം സമര്‍പ്പിക്കും?

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (09:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ മുഖ്യതെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ ഇല്ലാതെയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായി പൊലീസ് നിയമോപദേശം തേടി
 
അടുത്ത മാസം പത്തിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഫോണ്‍ നശിപ്പിച്ചുവെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും പൊലീസ് ഇതുകാര്യമായി എടുത്തില്ല. എന്നാല്‍, നടി ആക്രമിക്കപ്പെട്ടിട്ട് 7 മാസം കഴിഞ്ഞിട്ടും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്നും സംശയമുണ്ട്. 
 
ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവുമെന്ന ചിന്തയിലാണു പ്രതികൾ കൂട്ടം കൂടി ഫോണ്‍ ഒളിപ്പിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന.  

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷം, ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

'സതീശന്‍.. നേരിന്റെ ഒരംശം പോലും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളിയുടെ രൂക്ഷ വിമര്‍ശനം

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

ആറ്റുകാല്‍ പൊങ്കാലയുടെ തിയതിയും സമയവും നിശ്ചയിക്കുന്ന ജ്യോതിഷി അന്തരിച്ചു

ട്രംപിനോട് ചങ്ങാത്തം, പുലിവാല് പിടിച്ച് അസിം മുനീർ, ഗാസയിലേക്ക് പാക് പട്ടാളത്തെ അയക്കണമെന്ന് ആവശ്യം

അടുത്ത ലേഖനം
Show comments