നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോൺ ദിലീപിന്റെ പക്കലെന്ന് പൊലീസ്
ഒടുവില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണും കിട്ടി?
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോൺ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ പക്കലെന്ന് പൊലീസ്. ദിലീപിന്റെ ജ്യാമഹര്‍ജിയെ എതിര്‍ത്തുള്ള പൊലീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സംഭവത്തിന്റെ തെളിവായ ഫോണ്‍ പള്‍സര്‍ സുനി കൈമാറിയത് സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ആണെന്നാണ് സംശയിക്കുന്നത്.
നടിയുടെ കേസുമായി ബന്ധപ്പെട്ട് പല പ്രതികരണങ്ങളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. കേസിലെ പ്രതി പുറത്തിറങ്ങിയാൽ നടിയെ അപമാനിക്കാൻ ശ്രമിച്ചേക്കും. ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കും. കേസിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
കുടാതെ നടിയെ ആക്രമിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നൽകാൻ തയാറായില്ല. ഇതേതുടർന്നാണ് പ്രതികൾ ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതെന്നും ജാമ്യഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ പൊലീസ് പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ മൊഴി എടുക്കില്ലെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് പറഞ്ഞു.