നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നില്‍ ആരാണെന്ന് മന്ത്രി ജി സുധാകരന് വെളിപ്പെടുത്തുന്നു
നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നിലെ പ്രമുഖർ ഇവരാണ് മന്ത്രി ജി സുധാകരന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയ കേസാണ് ഇപ്പോള്‍ ഓരോ ദിവസവും പുതിയ വഴിത്തിരിവുകളിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസിലേ ഗൂഢാലോചന നടത്തിയത് ആരെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിച്ചു കുണ്ടിരിക്കുകയാണ്. പൊലീസിന് ഇതുവരെ അതിന് ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഉത്തരം നല്‍കിക്കഴിഞ്ഞു.
കേസന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ആക്രമിച്ച കേസിലെ പ്രതികള്‍ സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ് എന്നാണ് മന്ത്രി ജി സുധാകരന് വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ പൊലീസുകാരെ മന്ത്രി ന്യായീകരിക്കുന്നുണ്ട്.