Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്തന്‍കോട് കൂട്ടക്കൊല: ഒടുവില്‍ ആ സാത്താനെ പിടികൂടി ? - ഇത് സത്യമോ !

നന്തന്‍‌കോട് കൂട്ടക്കൊല ഒടുവില്‍ ആ സാത്താന്‍ സേവയുടെ രഹസ്യം പുറത്ത്

നന്തന്‍കോട് കൂട്ടക്കൊല: ഒടുവില്‍ ആ സാത്താനെ പിടികൂടി ? - ഇത് സത്യമോ !
തിരുവനന്തപുരം , വെള്ളി, 18 ഓഗസ്റ്റ് 2017 (15:49 IST)
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലയായിരുന്നു നന്തന്‍കോട് കൂട്ടക്കൊലക്കേസ്. അച്ഛനേയും അമ്മയേയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കേഡൽ രാജ ആദ്യം മുതൽക്കേ പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോഴ് പുറത്ത് വരുന്നത് വളരെ ഞെട്ടിക്കുന്ന സംഭവമാണ്.
 
ഇപ്പോള്‍ കേരളത്തെ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ബ്ലൂവെയ്ല്‍ മരണങ്ങള്‍. ദുര്‍ഘടമായ പലഘട്ടങ്ങളിലൂടെ കടന്ന് പോയ ശേഷം ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുക എന്നതാണ് ഈ ഗെയിമിന്റെ രീതി. നന്തന്‍കോട് കൂട്ടക്കൊലയുമായി ബ്ലൂവെയ്ല്‍ ഗെയിമിന് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. 
 
മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവായ സ്ത്രീയേയും അതിക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നു എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. കേഡല്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
 
കൊലപാതകത്തിന് ശേഷം പ്രതിയായ കേഡലിന് മാനസിക പ്രശനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും കുറച്ച് നാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചിലിത്സയിലുമായിരുന്നു. ചിലിത്സയ്ക്ക് ശേഷം കേഡലിനെ തിരുവന്തപുരം സെന്‍‌ട്രല്‍ ജയിലില്‍ ആണ് കൊണ്ട് പോയത്.
 
ജയിലില്‍ കേഡല്‍ തന്റെ കൂടെ സെല്ലിലുണ്ടായിരുന്ന സഹതടവുകാരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു പ്രത്യേക ഗെയിം താന്‍ സ്ഥിരമായി കളിക്കാറുണ്ടെന്നും ഇത് കളിക്കുമ്പോള്‍ ആരോ തന്നെ നിയന്ത്രിക്കുന്നത് പോലെ തോന്നുമെന്നും കേഡല്‍ പറഞ്ഞു.
 
അതേസമയം കേഡല്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പുതിയ ഗെയിം കാണിച്ച് തരാം എന്ന് പറഞ്ഞ് വീടിന് മുകളിലെ നിലയിലേക്ക് വിളിച്ച് വരുത്തിയാണ് കേഡല്‍ കൊലപാതാകം നടത്തിയത്. നാലുപേരെയും മഴു ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയുടെ ദൃശ്യങ്ങൾ വേണം; ദിലീപിന് രക്ഷയുണ്ടായേക്കില്ല - നിപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്