നമ്മള്‍ ഈ ശാപം എവിടെ കൊണ്ടുപോയി കളയും? ; തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടും, ഇല്ലെങ്കില്‍.... - പിന്തുണയുമായി ഛായാഗ്രഹകന്‍
ഇന്നലെ കൂടി അവനോടു ഇതിനെ പറ്റി സംസാരിച്ചത് ആണ്..
നടിക്കെതിരായ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി ഛായാഗ്രഹകന്‍ ഷൈജു ഗുരുവായൂര്‍ . ദിലീപിനെ കൂകി വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ അമ്മയേയും മകളെയും മറന്നു പോകുന്നുവെന്നും അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷൈജു ഓര്‍മിപ്പിക്കുന്നു.
ഷൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ടു പേരും വേണ്ടപ്പെട്ടവര്‍ ആണ്. ഒരുപാട് നല്ല ഓര്‍മകള്‍ മാത്രം തന്ന ആള്‍ക്കാര്‍. ഇ പറയുന്ന നടി കൂടെ വര്‍ക്ക് ചെയ്തു എന്നത് മാത്രം അല്ല ആത്മാര്‍ത്ഥ സുഹൃത്തിന്റെ പെങ്ങള്‍ ആണ്. ഇന്നലെ കൂടി അവനോടു ഇതിനെ പറ്റി സംസാരിച്ചത് ആണ്. ആദ്യം പോലീസ് അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ഒരു പെണ്ണിന്റെ മാനത്തിനും വലുതല്ല ഒന്നും . തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷ കിട്ടണം. എപ്പോളും ഉറപ്പുണ്ടോ നമ്മള്‍ക്ക് ചെയ്‌തിട്ടുണ്ട് എന്ന്. അത് പോലീസ് കോടതിയും തീരുമാനിക്കട്ടെ. ഇ നാട്ടിലെ പോലീസ് മരണ മാസ് ആണ്.. ഒരാളെ എത്ര മാത്രം കൂവി വിളിക്യാ. അയാളുടെ സ്ഥാപനങ്ങള്‍ തല്ലി തകര്‍ക്കുക. ഒരാളുടെ പതനം കാണുമ്പോ നമ്മള്‍ മലയാളികള്‍ക്ക് കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ. ഞാന്‍ അടക്കം ഉള്ള മലയാളികളോട് എനിക്ക് ലജ്ജ ആണ് തോന്നുന്നു. ഒരു കാര്യം മാത്രം ആലോചിക്കയാ. അയാള്‍ക്കു ഒരു തെറ്റും ചെയ്യാത്ത ഒരു 'അമ്മ ഉണ്ട്. ഒന്നും അറിയാത്ത ഒരു മോള്‍ ഉണ്ട്. അവര്‍ എന്തായാലും തെറ്റ് ചെയ്‌തിട്ടില്ല. ദിലീപ് ഏട്ടന്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടും. സൊ ആ അമ്മയെയും മോളെ ഓര്‍ത്തു എങ്കിലും നമ്മള്‍ക്ക് മിണ്ടാതെ ഇരുന്നൂടെ. ഉപ്പു തിന്നാല്‍ വെള്ളം കുടിക്കും. തിന്നിട്ടില്ലെങ്കില്‍ നമ്മള്‍ ഇ ശാപം എവിടെ കൊണ്ട് പോയി കഴുകി കളയും.