Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്സ് ലിനിക്ക് പദ്മശ്രീ നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം പിമാർ

നഴ്സ് ലിനിക്ക് പദ്മശ്രീ നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം പിമാർ
, ശനി, 22 ഡിസം‌ബര്‍ 2018 (10:37 IST)
നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ അതേ അസുഖം പിടിപെട്ട് മരണമടഞ്ഞ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് ആവശ്യം. 
 
ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയ്ക്കും രാജ്‌നാഥ് സിങ്ങിനും കത്തു നല്‍കി. പദ്മശ്രീ നല്‍കണമെന്ന് കേരള എം.പി.മാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുയും ചെയ്തു. കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവരാണ് ഇക്കാര്യമാവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കിയത്.
 
കേഴിക്കോട് നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗബാധിതയായി മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് സജീഷിനെ സര്‍ക്കാര്‍ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി നിയമിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

’കടക്ക് പുറത്ത്’; അനധികൃത അവധിയെടുത്ത് മുങ്ങിയ 36 ഡോക്ടർമാരെ പുറത്താക്കി സർക്കാർ