Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാണക്കേട് കാരണം പുറത്തിറങ്ങാന്‍ വയ്യ, ‘കുമ്മന’ത്തെ ഒന്ന് ഒഴിവാക്കി തരണം; കുമ്മനം നിവാസികളുടെ ആവശ്യം കേട്ടാല്‍ അമ്പരക്കും!

കുമ്മനത്തെ ചുമക്കുന്നത് കുമ്മനംകാര്‍ക്ക് പ്രശ്നമാകും! എന്തൊരു ഗതി?

നാണക്കേട് കാരണം പുറത്തിറങ്ങാന്‍ വയ്യ, ‘കുമ്മന’ത്തെ ഒന്ന് ഒഴിവാക്കി തരണം; കുമ്മനം നിവാസികളുടെ ആവശ്യം കേട്ടാല്‍ അമ്പരക്കും!
, തിങ്കള്‍, 26 ജൂണ്‍ 2017 (15:00 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ ആണ്. കൊച്ചി മെട്രൊ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ‘ക്ഷണിക്കപ്പെടാത്ത അതിഥിയായി’ കുമ്മനം എത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. കുമ്മനം രാജശേഖരന്‍ മൂലമുണ്ടാവുന്ന നാണക്കേടില്‍ നിന്നും രക്ഷപെടാന്‍ അവസാന മാര്‍ഗം പരീക്ഷിക്കുകയാണ് കുമ്മനം സ്വദേശികള്‍.
 
രാജശേഖരന്‍ നായരുടെ പേരിലെ കുമ്മനം എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിക്കൊരുങ്ങുകയാണ് കുമ്മനം നിവാസികളെന്ന് റിപ്പോര്‍ട്ടുകള്‍ ‍. "രാജശേഖരന്‍ നായര്‍" എന്ന പേരിനുപകരം "കുമ്മനം" എന്ന സ്ഥലപ്പേരുമാത്രം ഉപയോഗിച്ച് ഇയാളെ വിളിക്കുന്നതാണ് പ്രദേശവാസികളുടെ പ്രശ്നം. ഇപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ചെന്നാല്‍ കുമ്മനംകാര്‍ സ്വന്തം നാടിന്റെ പേര് പറയാന്‍ മടിക്കുകയാണെന്നും "വലിഞ്ഞുകയറി വരുന്നവര്‍ " എന്നരീതിയിലാണ് എല്ലാവരും തങ്ങളെ വീക്ഷിക്കുന്നത് എന്നുമാണ് ഇവരുടെ പരാതി.
 
"കുമ്മനടി " എന്ന വാക്ക് അര്‍ബന്‍ ഡിക്ഷനറിയില്‍ വരെ സ്ഥാനം പിടിച്ചു. ഇതോടെ കുമ്മനം സ്വദേശികളുടെ നാണക്കേട് ഇരട്ടിയായിരിക്കുകയാണ്. വിവാഹാലോചനകള്‍ പോലും "കുമ്മനം" എന്ന പേരുമൂലം മുടങ്ങുന്നുവത്രെ. "കുമ്മനത്തെ ചുമന്നാല്‍ കുമ്മനംകാര്‍ക്ക്  പ്രശ്നമാകും" എന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നതായും ഇവര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു