Webdunia - Bharat's app for daily news and videos

Install App

നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പൾസർ സുനി; നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷാ 25,000 രൂപ നല്‍കിയെന്ന് മൊഴി

നാദിര്‍ഷയെ കരുക്കി പള്‍സര്‍ സുനി; ആക്രമണത്തിന് മുമ്പ് 25000 രൂപ നാദിര്‍ഷ നല്‍കിയെന്ന് മൊഴി

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:07 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞു.
 
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നതും. ഇതിനിടയില്‍ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.
 
അതേസമയം, കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments