നാലാംക്ലാസുകാരി കൊണ്ടുവന്ന പായസം കഴിക്കാന്‍ ഒരു സ്കൂള്‍ മുഴുവന്‍ മടിച്ചു, കാരണം അവിശ്വസനീയം! - വൈറലാകുന്ന പോസ്റ്റ്
‘നമ്മളോ നശിച്ചു, അവരെങ്കിലും മനുഷ്യത്വത്തോടെ ജീവിച്ചോട്ടെ’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കുന്നവര്‍ കോട്ടയത്തെ ഒരു സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം അറിയേണ്ടതുണ്ട്. തന്റെ പിറന്നാളിന് അമ്പലത്തില്‍ നിന്നും കൊണ്ടുവന്ന പായസം ക്ലാസിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും കഴിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും? അതും ഒരു നാലംക്ലാസുകാരിയുടെ.
കോട്ടയം രൂപതയുടെ ഒരു കോണ്‍വന്റ് സ്കൂളിലാണ് സംഭവം. പഠിപ്പിക്കുന്നവരിൽ സിംഹഭാഗവും ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള ആളുകളുമാണ്. അമ്പലത്തിലെ പായസം അവരുടെ മത വിശ്വാസത്തെ ഹനിക്കുന്നത് കൊണ്ടാണ് തന്റെ മകള്‍ കൊണ്ടുപോയ പായസം ഒരു ടീച്ചര്‍ ഒഴികെ മറ്റാരും കഴിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനിയുടെ പിതാവായ ബൈജു സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു.
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: