Webdunia - Bharat's app for daily news and videos

Install App

നാളെ നാളെ നീളെ നീളെ; ദിലീപിന്റെ ഇനിയുള്ള ജീവിതം അഴിക്കുള്ളില്‍ തന്നെയോ?

പ്രതീക്ഷകള്‍ അസ്തമിക്കുന്നു? ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; കുരുക്ക് മുറുക്കി പൊലീസ്

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (10:39 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ചൊവ്വാഴ്ചയാണ് ഇനി ജാമ്യഹര്‍ജി പരിഗണിക്കുക. താരത്തിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണിത്.
 
ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. പ്രതിഭാഗം വക്കീലിന്റെ കൂടെ സമ്മതത്തോടെയാണ് ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയുമായി ഇത് മൂന്നാം തവണയാണ് ദിലീപ് കോടതിയിലെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  
 
സിനിമയില്‍ നിന്നു ദിലീപിനെ പുറത്താക്കാന്‍ ഈ മേഖലയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണു നടിയെ ആക്രമിച്ച കേസ് എന്ന വാദമാകും ദിലീപിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുക. അന്വെഷണ സംഘത്തിനെതിരെയും മഞ്ജു വാര്യര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ദിലീപിനു ജാമ്യം നല്‍കരുതെന്നുമാകും പ്രോസിക്യൂഷന്‍ വാദിക്കുക.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments