Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലമ്പൂരിലെ വെടിവെപ്പില്‍ കൊലപ്പെട്ടത് മൂന്നുപേര്‍; മഞ്ജുവിന്റെ മൃതദേഹം കടത്തിയത് മാവോയിസ്റ്റ് സംഘം ?; ഇനി വരാനിരിക്കുന്നത് ഗറില്ലാ യുദ്ധമെന്നും മാവോയിസ്റ്റ് മുഖപത്രം

മാവോയിസ്റ്റ് മുഖപത്രം; ഇനി ആക്രമണം ഈ മേഖലയിലോ?

നിലമ്പൂരിലെ വെടിവെപ്പില്‍ കൊലപ്പെട്ടത് മൂന്നുപേര്‍; മഞ്ജുവിന്റെ മൃതദേഹം കടത്തിയത് മാവോയിസ്റ്റ് സംഘം ?; ഇനി വരാനിരിക്കുന്നത് ഗറില്ലാ യുദ്ധമെന്നും മാവോയിസ്റ്റ് മുഖപത്രം
, വെള്ളി, 19 മെയ് 2017 (09:05 IST)
നിലമ്പൂരില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം. കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റുമുട്ടലില്‍ കുപ്പുദേവരാജിനും അജിതയും കൊല്ലപ്പെട്ടിരുന്നു. അവര്‍ക്ക് പിന്നാലെയാണ്  സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടതായി ഈ മാസം പുറത്തിറങ്ങിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’ വെളിപ്പെടുത്തുന്നത്.
 
മാവോയിസ്റ്റ് മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു അജിതയും മഞ്ജുവുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ആദ്യം പൊലീസ് അറിയിച്ചെങ്കിലും പിന്നീടു രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നു തിരുത്തുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ മാത്രമാണു പൊലീസിനു കണ്ടെടുക്കാനായത്. 
 
അതേസമയം മഞ്ജുവിന്റെ മൃതദേഹം മാവോയിസ്റ്റ് സംഘം സംഭവസ്ഥലത്തുനിന്നു കടത്തിയെന്നാണു സൂചന.
മാവോയിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ വിതരണത്തിനായി തയാറാക്കിയ മുഖപത്രം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു  ലഭിച്ചിട്ടുണ്ട്. അതില്‍  കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന വനമേഖലയില്‍ യുദ്ധം തുടങ്ങുമെന്ന പ്രഖ്യാപനവും മുഖപത്രത്തിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടമ്പാക്കത്ത് നിന്ന് 45 കോടിയുടെ അസാധുനോട്ടുകള്‍ കണ്ടെടുത്ത സംഭവം; വസ്ത്രവ്യാപ്യാരിയായ ബിജെപി നേതാവ് അറസ്റ്റില്‍