നിലമ്പൂര്‍ കൊലപാതകം: അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കോടിയേരി
തിരുവനന്തപുരം , ചൊവ്വ, 25 മാര്‍ച്ച് 2014 (13:55 IST)
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജിവനക്കാരി രാധ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നിലവിലെ കേസ് അന്വേഷണം നിയന്ത്രിക്കുന്നത് ആഭ്യന്തരമന്ത്രിയാണെന്നും ഇത് നിഷ്‌പക്ഷ അന്വേഷണത്തിന് തടസമാണെന്നും കോടിയേരി ആരോപിച്ചു.
Follow Webdunia malayalam