Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശാന്തിനെ കാണുന്നത് 14 വയസ്സുള്ളപ്പോൾ, ഇനി അതും ബാലപീഡനമാകുമോ? - ദീപ നിശാന്ത്

ബൽറാം മാപ്പ് പറയണം: ദീപ നിശാന്ത്

നിശാന്തിനെ കാണുന്നത് 14 വയസ്സുള്ളപ്പോൾ, ഇനി അതും ബാലപീഡനമാകുമോ? - ദീപ നിശാന്ത്
, ഞായര്‍, 7 ജനുവരി 2018 (13:50 IST)
എകെജി ബാലപീഡനകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ  പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി ദീപ നിശാന്ത്. ബൽറാം മാപ്പ് പറഞ്ഞ് പരാമർശം പിൻവലിക്കണമെന്ന് ദീപ നിശാന്ത് വ്യക്തമാക്കുന്നു. 
 
പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് ദീപ പറയുന്നു. ഭര്‍ത്താവ്​നിശാന്തിനെ പരിചയപ്പെടുമ്പോൾ തനിക്ക് പതിനാല് വയസ്സായിരുന്നുവെന്നും ഇനി അതും ബാലപീഡനമാകുമോ എന്നും ദീപ ചോദിക്കുന്നു.
 
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ആ പരാമർശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്. "ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു " എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. 
 
ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി എന്ന വസ്തുത സമർത്ഥമായി മറയ്ക്കുകയും ചെയ്യുന്നു. സൗഹൃദവും സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിൻവലിക്കേണ്ട പരാമർശമാണെന്ന കാര്യത്തിൽ സംശയമില്ല.
 
[ പിൻകുറിപ്പ്[ പ്രധാനമല്ല: തീർത്തും വ്യക്തിപരമാണ്]: നിശാന്തിനെ പരിചയപ്പെടുമ്പോൾ എൻ്റെ പ്രായം 14 ആണ്. എൽ.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തിൽ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവർഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും 'ബാലപീഡന 'മാകുമോ എന്തോ!! ]

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി, എകെജിക്കെതിരായ നിലപാട് തെറ്റാണെന്ന് ഹസൻ; ബൽറാമിനെ തള്ളി കോൺഗ്രസ്