Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോക്കുകൂലി വാങ്ങുന്നവരെ സഹിക്കാം, പക്ഷേ മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ല: ജി സുധാകരന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി മന്ത്രി സുധാകരന്

G Sudhakaran
ആലപ്പുഴ , ഞായര്‍, 23 ജൂലൈ 2017 (10:10 IST)
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി മന്ത്രി സുധാകരന്‍. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ ഒരുപരിധിവരെ സഹിക്കാന്‍ കഴിയുമെങ്കിലും മാധ്യമങ്ങളെ ഒരുതരത്തിലും സഹിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  
 
രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും. ഇവര്‍ മനുഷ്യനെ ഒരിഞ്ചുപോലും മുന്നോട്ട് വിടില്ല. ബാക്കിയുളളവരെ ആക്ഷേപിക്കാന്‍ മാത്രമാണ് കുന്തവുമായി ഇവരെല്ലാം നടക്കുന്നത്. പിന്നെ ചിലര്‍ക്ക് അറിയേണ്ടത് സുധാകരന്‍ എന്തെങ്കിലും പറഞ്ഞോയെന്നാണ്. മറ്റുളളവരെ വിളിച്ച് അവര്‍ അത് പറഞ്ഞല്ലോ, ഇത് പറഞ്ഞല്ലോ എന്നുംപറഞ്ഞ് അവരുടെ അഭിപ്രായം എഴുതിവിടലാണ് ഇവരുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്കെന്ന ചോദ്യമാണ് സുധാകരന്‍ ഉന്നയിച്ചത്. ഐഎഎസുകാര്‍ എന്തെഴുതിയാലും പൂര്‍ണമായി തളളിക്കളയാനുളള സ്വാതന്ത്ര്യം ഓരോ മന്ത്രിമാര്‍ക്കുമുണ്ട്. ഇങ്ങനെ എത്രയെണ്ണം തളളിക്കളഞ്ഞിരിക്കുന്നു. ആരും ചോദിക്കാന്‍ വരില്ല. ഐഎഎസ് എന്നത് പൂര്‍ണ സ്വാതന്ത്ര്യമുളള ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍