Webdunia - Bharat's app for daily news and videos

Install App

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച 36 കാരൻ കസ്റ്റഡിയിൽ

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 36 കാരന്‍ പിടിയില്‍

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (17:57 IST)
പത്താം ക്ലാസുകാരിയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയും പിന്നീട് കോടതിയിൽ കീഴടങ്ങുകയും ചെയ്ത മുപ്പത്താറുകാരനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടങ്ങാവിള ചരുവിള പുത്തൻ വീട്ടിൽ റസ്റ്റിൻദാസ് ആണ്പോലീസ് കസ്റ്റഡിയിലുള്ളത്.
 
നെയ്യാറ്റിൻകര മണലുവിള സ്വദേശിയായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ പ്രതി കുട്ടിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടയിലാണ് ലൈംഗികമായി പീഡിപ്പിച്ചത്. സൗഹൃദം നടിച്ച കുട്ടിയുമായി അടുക്കുകയും പിന്നീട് മൊബൈലിൽ ഫോട്ടോയെടുക്കുകയും ചെയ്ത പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചു. 
 
സ്‌കൂളിൽ വച്ച് കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നെയ്യാറ്റിൻകര സി.ഐ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിന് ഒത്താശ നൽകിയതിന് ഇയാളുടെ സുഹൃത്തായ കൊട്ടുകാൽക്കോണം സ്വദേശി ബിജു എന്നയാളെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments