Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത്രണ്ടു വയസുള്ള ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

പന്ത്രണ്ടു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു.

മഞ്ചേരി
മഞ്ചേരി , ശനി, 18 ജൂണ്‍ 2016 (10:46 IST)
പന്ത്രണ്ടു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കരുവാരക്കുണ്ട് കുന്നക്കടന്‍ അനസ് എന്ന 35 കാരനെയാണു പട്ടികജാതിക്കാരിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തത്തിനും 20000 രൂപ പിഴയും വിധിച്ചത്.
 
2012 ഓഗസ്റ്റ് 28 ന് പ്രതിയായ അനസ് കുട്ടിക്ക് പൂവ് നല്‍കാം എന്ന് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്. മഞ്ചേരി ഒന്നാംഅഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീരാണ് ശിക്ഷ വിധിച്ചത്.
 
പീഡനത്തിനിരയയവര്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് കുട്ടിയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ ലഭ്യമാക്കുന്നതിനു സര്‍ക്കാരിനു ശുപാര്‍ശ നല്‍കാന്‍ കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് കനത്തമഴ, ജനവാസ മേഖലകള്‍ പലതും വെള്ളത്തിനടിയില്‍; കൃഷിയടക്കം വന്‍ നാശനഷ്ടം