Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരനാറി പ്രയോഗം ബോധപൂര്‍വം: പിണറായി

പരനാറി പ്രയോഗം ബോധപൂര്‍വം: പിണറായി
കണ്ണൂര്‍ , ചൊവ്വ, 8 ഏപ്രില്‍ 2014 (14:32 IST)
PRO
താന്‍ പറഞ്ഞ പരമനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊല്ലത്ത് നടത്തിയ പ്രയോഗം ബോധപൂര്‍വമായിരുന്നെന്നും എന്നാല്‍ അത് പ്രേമചന്ദ്രനെ ഉദ്ദേശിച്ചാണെന്ന് വളച്ചൊടിച്ചത് മാധ്യമങ്ങളാണെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.

നാറിയെന്നോ, പരനാറിയെന്നോ, പരമനാറിയെന്നോ പ്രേമചന്ദ്രനു തോന്നിയെങ്കില്‍ അതു മറ്റാരുടെയും കുറ്റമല്ല. യൂദാസിന്റെ പ്രവര്‍ത്തി ചെയ്ത അദ്ദേഹത്തെ പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ട്‌ എന്നാണ് വിളിക്കേണ്ട്തെന്ന് എന്നോട് ചിലര്‍ പറഞ്ഞു. ആ വിശേഷണങ്ങള്‍ പ്രേമചന്ദ്രന്‍ എന്തു കൊണ്ടും അര്‍ഹിക്കുന്നതാണെന്നും പിണറായി കൂട്ടിചേര്‍ത്തു.

ആര്‍എസ്പിയുടെ കാലുമാറ്റത്തിനു പിന്നില്‍ വഴിവിട്ട വ്യവസായ താല്‍പര്യങ്ങളുള്ള ഒരു അന്താരാഷ്ട്ര ഫ്രോഡാണ്. എന്നാല്‍ രാജ്യസഭാ സീറ്റ്‌ നല്‍കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ വഴങ്ങാത്തതിന്റെ കാരണം സിപിഎം ആരോടും പറഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി - 2014ല്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Share this Story:

Follow Webdunia malayalam