പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ പേരില്ല! ലാലിന്റെ മകനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം ശക്തമോ?

ഭാസിക്കെതിരെ പരാതി നല്‍കിയിട്ടില്ല, എന്നിട്ടും കേസില്‍ പ്രതിയായി!

Webdunia
ബുധന്‍, 26 ജൂലൈ 2017 (08:24 IST)
അനുവാദമില്ലാതെ ബോഡി ഡബിള്‍(ഡ്യൂപ്പ്‌)നെ ഉപയോഗിച്ചുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഹണി ബി ടുവിന്റെ ലൊക്കേഷനില്‍ വെച്ചാണ് കേസിനാപദമായ സംഭവം നടന്നത്. 
 
നടി നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ പേരില്ല. എന്നിട്ടും കേസില്‍ ഭാസി പ്രതി ചേര്‍ക്കപ്പെട്ടു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ഭാസിയാണെന്ന് നടി പരാതിയില്‍ പറയുന്നും ഉണ്ട്. ബോഡി ഡബിള്‍നെ ഉപയോച്ചുവെന്ന കാരണത്താല്‍ ചിത്രത്തിന്റെ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
 
അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ച നടിയോട് അശ്ലീലചുവയോടെ ജീനും ഭാസിയും സംസാരിച്ചുവെന്നും ഇതിനെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്നുമായിരുന്നു ഇന്നലെ രാവിലെ പൊലീസ് പുറത്തുവിട്ട റീപ്പോര്‍ട്ട്. അതേസ്മയം, നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ പ്രതിയായ പള്‍സര്‍ സുനിക്ക് ജീനുമായ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പൊലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന ചോദ്യം ബാക്കിയാകുന്നു.
 
ജീനിന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് നടിയ്ക്ക് ഇത്തരമൊരു അപകടം സംഭവിച്ചത്. ഈ സിനിമയുടെ ലൊക്കെഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നു. നടി സഞ്ചരിച്ചിരുന്ന വാഹനവും ഇതേ സിനിമയുടെ ആള്‍ക്കാരുടേതായിരുന്നു. പള്‍സര്‍ സുനിക്ക് ജീന്‍ പോളുമായി അടുപ്പമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടും പൊലീസ് ആ വഴിക്ക് പോയില്ല. ഇരുവരും തമ്മില്‍ ശക്തമായ ബന്ധമാണ് ഉള്ളതെന്ന് വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments