‘ഒരു പടത്തിന്റെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് നടിയെ ഫ്ലാറ്റില്‍ വിളിച്ച് വരുത്തി, ദിവസങ്ങളോളം പീഡിപ്പിച്ചു’ - സിനിമ ലോകത്തെ ഞെട്ടിക്കുന്ന അടുത്ത വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി ദിലീപ് തന്നെ!

Webdunia
ബുധന്‍, 26 ജൂലൈ 2017 (07:58 IST)
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജനപ്രിയ നായകനെതിരെ ആഞ്ഞടിച്ച് നിര്‍മാതാവും സംവിധായകനുമായ ആലപ്പി അഷറഫ്. നടിയെ ആക്രമിച്ച ശേഷവും ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച ശേഷവും നടന്ന ചാനല്‍ ചർച്ചകളില്‍ ആലപ്പി അഷ്റഫ് ദിലീപിനെതിരെ പ്രതികരിച്ചിരുന്നു.
 
ദിലീപിനെതിരെ ആരോപണവുമായി എത്തുന്ന ആദ്യത്തെ ആളല്ല ആലപ്പി അഷറഫ്. പക്ഷേ, അഷറഫ് ഇതാദ്യമായിട്ടല്ല ദിലീപിനെതിരെ സംസാരിക്കുന്നത്. നടി അക്രമിക്കപ്പെട്ട വിഷയത്തിൽ അറസ്റ്റിൽ ആയ നടൻ കുറ്റവാളി ആണെന്ന് തനിക്ക് 100 ശതമാനം ഉറപ്പുട്ണെന്ന് അഷറ്ഫ് വ്യക്തമാക്കിയിരുന്നു.
 
ഒരു തെളിവും ഇല്ലാതെ പോലീസ് ഇതുപോലെ ഒരു സെലിബ്രിറ്റിയെ പിടിച്ചുകൊണ്ടുപോകില്ല. പൾസർ സുനി‌യെ അറിയില്ല എന്ന് പറഞ്ഞത് മുതൽ ദിലീപിന് തെറ്റിയില്ലേ. സോഷ്യൽ മീഡിയ വെച്ച് സ്വാധീനിക്കാൻ ശ്രമിച്ചത് ഫലവത്തായില്ലെന്നും ഇദ്ദേഹം പറയുന്നു.
 
ഇതാദ്യമായിട്ടല്ല മലയാള സിനിമയില്‍ പീഡന കഥകള്‍ പുറത്തുവരുന്നത്. പണ്ടും ഉള്ളതാണെന്ന് ആലപ്പി അഷറ്ഫ് വ്യക്തമാക്കുന്നു. പ്രേംനസീറിന്റെ കൂടെ അഭിനയിച്ചിട്ടുള്ള നായികയെ ഒരു പടത്തിന്റെ ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞ് സിനിമയിലെ പ്രമുഖര്‍ അമേരിക്കയിലേക്ക് വിളിച്ച് വരുത്തുകയും ദിവസങ്ങളോളം അവിടെയുള്ള ഫ്ലാറ്റില്‍ ഇട്ട് പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് താരം പറയുന്നു.
 
ആ ഫ്ലാറ്റിൽ ദിവസങ്ങളോളം കിടന്ന് അവശ ആയ അവർ, ഒടുവിൽ എങ്ങനോ അവിടുള്ള ആർട്സ് വിജയേട്ടനെ വിളിച്ചു. ടെലഫോൺസിൽ എഞ്ചിനീയർ ആയ അദ്ദേഹം എങ്ങനെയോ സ്ഥലം കണ്ടു പിടിച്ചു അവിടെത്തി അവരെ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു. 1982ലാണ് സംഭവമെന്ന് അഷറഫ് പറയുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments