പല്ലടിച്ച് കൊഴിക്കാനിറങ്ങിയ മഹതിയുടെ ഭാവി ശോഭനമായിരിക്കില്ല: ശോഭാ സുരേന്ദ്രന് മണിയാശാന്റെ മുന്നറിയിപ്പ്
ശോഭാ സുരേന്ദ്രന് മണിയാശാന്റെ മുന്നറിയിപ്പ്
മെഡിക്കല്‍ കോഴ വിവാദത്തിലകപ്പെട്ട ബിജെപിയെയും സംസ്ഥാന നേതാക്കളെയും പരിഹസിച്ച് മന്ത്രി എംഎം മണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎം മണി ബിജെപിയെയും അവരുടെ സംസ്ഥാന നേതാക്കളെയും പരിഹസിച്ചത്. സർവ്വത്ര കോഴമയം എന്ന പേരിലാണ് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കോഴ വിവരം പുറത്തുവന്നപ്പോൾ പ്രതികരിച്ച ചില രാഷ്ട്രീയ നേതാക്കളുടെ പല്ല് അടിച്ച് കൊഴിക്കാൻ ബിജെപി നേതൃത്വം ഒരു മഹതിയെ തുറന്നുവിട്ടിരിക്കുകയാണെന്നും മണിയുടെ പോസ്റ്റിലുണ്ട്. തുറന്നുവിട്ട ഈ മഹതിയെ ഉത്തരവാദിത്വപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്നും മണി ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.