Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍ട്ടി മുന്നോട്ടുവച്ച ബദല്‍ ഫോര്‍മുലയില്‍ വി എസിന് അതൃപ്തി; ശനിയാഴ്ച മാധ്യമങ്ങളെ കാണും

പിണറായിയെ മുഖ്യമന്ത്രിയാക്കി പകരം പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കാനിടയില്ലെന്ന് സൂചന. യെച്ചൂരിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വി എസ് മാധ്യമങ്ങളോ

തിരുവനന്തപുരം
തിരുവനന്തപുരം , വെള്ളി, 20 മെയ് 2016 (20:48 IST)
പിണറായിയെ മുഖ്യമന്ത്രിയാക്കി പകരം പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കാനിടയില്ലെന്ന് സൂചന. യെച്ചൂരിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വി എസ് മാധ്യമങ്ങളോട് ഒന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ വി എസ് നാളെ മാധ്യമങ്ങളെ കാണും. പാര്‍ട്ടി തീരുമാനം അറിഞ്ഞശേഷം വി എസിന്റെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു.
 
ഇന്ന് രാവിലെയോടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി എസിനെ വിളിച്ച് പാര്‍ട്ടി തീരുമാനം അറിയിച്ചത്. പൊതുവെ തനിക്കനുകൂലമായ നിലപാടുകള്‍ എടുക്കാറുള്ള യെച്ചൂരിയില്‍ നിന്നും നല്ല ഒരു വാര്‍ത്ത പ്രതീക്ഷിരുന്ന വി എസിനെ പൂര്‍ണമായും നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു അത്.
 
പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല അംഗീകരിക്കെണ്ടെന്ന നിലപാടാണ് വി എസിനുള്ളതെന്നാണ് സൂചന. പാര്‍ട്ടി നല്‍കുന്ന സ്ഥാനം സ്വീകരിച്ചാല്‍ അധികാരത്തിന് പിന്നാലെ പോകുന്നയാളെന്ന പ്രതിച്ഛായ ഉണ്ടാകുമെന്ന് വി എസിന് അറിയാം. യെച്ചൂരിക്കും കോടിയേരിക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് ഒന്നും സംസാരിക്കാന്‍ വി എസ് തയ്യാറായില്ല. എല്‍ ഡി എഫിനെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് നാളെ വാര്‍ത്താസമ്മേളനമെന്നാണ് വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വി എസ് തയ്യാറാകുമെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ചൈനയെ വരച്ച വരയില്‍ നിര്‍ത്തും: ഡൊണാൾഡ് ട്രംപ്